താന്‍ അഭിനയിച്ച 'ബാഡ് ബോയ്‌സ്' എന്ന സിനിമ വളരെ മോശമാണെന്ന് ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ക്ലീഷേ കഥയാണ് സിനിമയുടേതെന്നും അജയന്റ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം എന്നിവയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
' സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ അഭിനയിച്ച ബാഡ് ബോയ്‌സ് എന്ന സിനിമ യാതൊരു ലോജിക്കും ഇല്ലാത്തതാണ്. ക്ലീഷേ സിനിമയാണ്. മാസ് മസാല ഫിലിം ആണ്. ഈ ഫിലിം എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ അഭിനയിച്ച സിനിമ ആണെങ്കിലും നിഷ്പക്ഷമായി മാത്രമേ റിവ്യു പറയൂ. ഒരു ലോജിക്കും ഇല്ല. ഒരുപാട് താരങ്ങള്‍ ഉണ്ട്. ഒട്ടും റിയലസ്റ്റിക്ക് അല്ല. ഇങ്ങനെയൊരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,' സന്തോഷ് വര്‍ക്കി പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്‌സ്' ഇന്നാണ് റിലീസ് ചെയ്തത്. റഹ്‌മാന്‍, ബാബു ആന്റണി, ബാല, ടിനി ടോം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.