ഗോട്ടിന്റെ കുതിപ്പ് തമിഴ്നാട്ടില്‍ മാത്രം, കേരളത്തില്‍ തണുത്ത പ്രതികരണം, ആന്ധ്രയിലും തെലങ്കാനയും മോശം റിപ്പോര്‍ട്ട്

അഭിറാം മനോഹർ
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (12:59 IST)
തെന്നിന്ത്യന്‍ ബോക്‌സോഫീസില്‍ വലിയ സ്വാധീനമുള്ള താരമാണ് ദളപതി വിജയ്. വിജയ് ചിത്രങ്ങളെല്ലാം തന്നെ തമിഴ്നാടിന് പുറമെ കേരളത്തിലും തെലുങ്ക് സംസ്ഥാനങ്ങളിലും വലിയ വിജയങ്ങള്‍ ആകാറുണ്ട്. എന്നാല്‍ അവസാനമായി ഇറങ്ങിയ വിജയ് ചിത്രമായ ഗോട്ട് തമിഴ്നാട്ടില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുമ്പോഴും മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
 
 ആന്ധ്രാപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളില്‍ ആദ്യ ദിനങ്ങളില്‍ 2.5 കോടി രൂപ മാത്രമാണ് ഗോട്ടിന് കളക്ട് ചെയ്യാനായത്. പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ വലിയ രീതിയില്‍ തന്നെ കുറവുണ്ടായി. ആന്ധ്രയിലും തെലങ്കാനയിലുമായി 16 കോടി രൂപയ്ക്കാണ് ഗോട്ടിന്റെ വിതരണാവകാശം വിറ്റുപോയത്. എന്നാല്‍ സിനിമയ്ക്ക് നെഗറ്റീവ് റിപ്പോര്‍ട്ട് വന്നതോടെ വിതരണക്കാര്‍ക്ക് 13 കോടിയോളം രൂപ നഷ്ടമാകുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലും തണുപ്പന്‍ പ്രതികരണമാണ് വിജയ് സിനിമയ്ക്ക് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article