എന്തൊരു സിനിമ, അത്ഭുതപ്പെടുത്തിക്കളഞ്ഞു, കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി

അഭിറാം മനോഹർ
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (12:43 IST)
ആസിഫ് അലി നായകനായെത്തിയ കിഷ്‌കിന്ധാ കാണ്ഡം സിനിമയെ പ്രശംസിച്ച് ആട്ടം സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. തന്നെ അത്ഭുതപ്പെടുത്തിയ സിനിമയെന്നാണ് കിഷ്‌കിന്ധാ കാണ്ഡത്തെ ആനന്ദ് ഏകര്‍ഷി വിശേഷിപ്പിച്ചത്.
 
 എന്തൊരു സിനിമ, അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം. എഡിറ്റ്,മ്യൂസിക്,സൗണ്ട് ഡിസൈന്‍,ഛായാഗ്രാഹണം. എല്ലാം ഒന്നിനൊന്ന് മികച്ചത്. ഇത്രയും പൂര്‍ണമായ സിനിമ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കാണാതെ പോകരുത്. ആനന്ദ് ഏകര്‍ഷി കുറിച്ചു.
 
 ഗുഡ്വില്‍ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. അപര്‍ണ ബാലമുരളി നായികയായ സിനിമയില്‍ വിജയരാഘവന്‍,ജഗദീഷ്,അശോകന്‍, നിഴല്‍കള്‍ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article