പ്രീസ്റ്റ് സംവിധായകന്റെ രണ്ടാം ചിത്രം, ആസിഫിനൊപ്പം അനശ്വര രാജന്‍

അഭിറാം മനോഹർ

ഞായര്‍, 11 ഓഗസ്റ്റ് 2024 (12:39 IST)
Rekhachitram
പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ പേര് രേഖാചിത്രം എന്നാണ്. കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വേണുകുന്നപ്പിള്ളിയാണ്.
 
മാളികപ്പുറം, 2018 എന്നീ വിജയചിത്രങ്ങള്‍ക്ക് കാവ്യാ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ഇവരുടെ ആനന്ദ് ശ്രീബാല എന്ന സിനിമയും റിലീസിനായി തയ്യാറെടുക്കുകയാണ്. മനോജ് കെ ജയന്‍, ഭാമ അരുണ്‍,സിദ്ദിഖ്,ജഗദീഷ്,സായ് കുമാര്‍,ഇന്ദ്രന്‍സ്,ശ്രീകാന്ത് മുരളി,നിഷാന്ത് സാഗര്‍,പ്രേം പ്രകാശ്,ഹരിശ്രീ അശോകന്‍,സുധി കോപ്പ,മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍