ഒരു പ്രണയമുണ്ട്, എന്നേക്കാൾ പ്രായം കുറവാണ് അവന്, അവൻ്റെ വീട്ടിൽ സമ്മതിക്കില്ല: ഷക്കീല

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (19:38 IST)
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് ഷക്കീല. ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് നടി തൻ്റെ മനസ്സുതുറന്നത്. ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ്. എന്നാൽ അത് ആരോടെന്ന് പറയുന്നില്ല എന്നാണ് ഷക്കീല പറഞ്ഞത്. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എൻ്റെ വീട്ടിൽ വന്നിരുന്നു. ആർക്കെങ്കിലും കല്യാണം കഴിക്കണമെങ്കിൽ ഞാനുമായി പ്രണയത്തിലായാൽ മതിയെന്ന് ഞാൻ പറയാറുണ്ട്.
 
രണ്ടാമത് പ്രണയിച്ചയാൾക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിൽ എനിക്ക് വിഷമമുണ്ട്. ഇപ്പോൾ പ്രണയിച്ചുകൊണ്ടിരിക്കുന്ന ആൾക്കും ഇനി വൈകാതെ കല്യാണമാവും എനിക്ക് ഇപ്പോൾ 45 ആയി. ഇനിയെപ്പോൾ കല്യാണം കഴിക്കാനാണ്. എന്നേക്കാൾ പ്രായം കുറവാണ് അവന്. അതിനാൽ അവൻ്റെ വീട്ടിൽ സമ്മതിക്കില്ല. എനിക്ക് ഇനി പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article