നരസിംഹത്തിന്റെ ബാക്കിയായി വല്യേട്ടൻ ഉണ്ടായി; സംവിധായകൻ പറയുന്നു

Webdunia
വെള്ളി, 18 ജനുവരി 2019 (12:22 IST)
'ന്യൂസ്' എന്ന ലോ ബജറ്റ് ചിത്രവുമായി മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഷാജി കൈലാസ്. തുടക്കം ഒന്ന് പാളിയെങ്കിലും പിന്നീട് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു. കമ്മീഷ്ണർ , ഏകലവ്യൻ , നരസിംഹം , ആറാം തമ്പുരാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പിന്നീടുള്ള കാലങ്ങളിൽ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ സംവിധായകന് കഴിഞ്ഞു.
 
നരസിംഹത്തിൽ മോഹൻലാലിന്റെ രക്ഷകന്റെ റോളിൽ എത്തുന്ന മമ്മൂട്ടിയെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറക്കില്ല. അഡ്വക്കേറ്റ് നന്ദഗോപാൽ മാരാർ ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തമായ അഥിതി വേഷങ്ങളിൽ ഒന്നാണ്. 
 
എന്നാൽ ഈ ഗസ്റ്റ് റോളിലേക്ക് മമ്മൂട്ടി എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. “രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോൾ ആണ് നന്ദഗോപാൽ മാരാർ എന്ന അതി ശക്തനായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചിന്ത വന്നത്. സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തിൽ ചിന്തിച്ചു. ഒടുവിൽ മമ്മൂട്ടിയിൽ എത്തി. 
 
“ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും? “എന്ന് അദ്ദേഹം ചോദിച്ചു. പകരം ഞങ്ങൾ മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്തു തരാം എന്ന് പറഞ്ഞു. അങ്ങനെയാണ് നരസിംഹത്തിൽ അദ്ദേഹം എത്തുന്നത്. വല്യേട്ടൻ അതിനു ശേഷം ഉണ്ടായ പ്രൊജക്റ്റാണ്'- അദ്ദേഹം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article