'മമ്മൂട്ടി കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നയാളാണ്, മോഹൻലാലിന് അതിന് ഭയമാണ്': തുറന്നുപറഞ്ഞ് സംവിധായകൻ

Webdunia
വെള്ളി, 18 ജനുവരി 2019 (11:38 IST)
നിരവധി യുവതാരങ്ങൾ ഉണ്ടെങ്കിലും മലയാള സിനിമയിലെ സൂപ്പർസ്‌റ്റാറും മെഗാസ്‌റ്റാറും എന്നും മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്. ലഭിക്കുന്ന കഥാപാത്രങ്ങൾ തങ്ങളുടേതായ രീതിയിൽ ഏറ്റവും മികച്ചതായിത്തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നവരാണ് ഇവർ രണ്ടുപേരും. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ ഇരുവരെയും നെഞ്ചിലേറ്റിയതും.
 
ഈ രണ്ട് താരങ്ങളുടേയും കരിയറിൽ മികച്ച സിനിമകൾ നൽകിയ സംവിധായകനാണ് രഞ്ജിത്. രഞ്ജിതിന് ഇപ്പോൾ പറയാനുള്ളത് ഇവർ രണ്ടുപേരുടേയും സിനിമാ കാഴ്‌ചപ്പാടിനെക്കുറിച്ചാണ്. തികച്ചും വ്യതസ്‌തമായ രീതിയിൽ തന്നെയാണ് ഇരുവരും സിനിമയെ നോക്കിക്കാണുന്നത്.
 
'സിനിമയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്ന ആളാണ് മമ്മൂട്ടി. ഒരാളുടെ കൈയിൽ ഒരു തിരക്കഥ ഉണ്ടെന്നറിഞ്ഞാൽ അത് തേടിപ്പോയി അദ്ദേഹം ചെയ്യും. എന്നാൽ മോഹൻലാൽ അങ്ങനെയല്ല. മോഹൻലാലിന് ചുറ്റും ഒരു ടീമുണ്ട്. അദ്ദേഹം എപ്പോഴും അതിനുള്ളിൽ നിന്ന് വർക്ക് ചെയ്യാൻ ഇഷ്‌ടപ്പെടുന്നയാളാണ്. പുതിയൊരാൾ തിരക്കഥയുമായി വന്നാൽ അൽപ്പം ടെൻഷൻ കാണിക്കുന്നയാണ് മോഹൻലാൽ'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article