50-ല്‍ പരം പുതുമുഖ താരങ്ങള്‍, ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സൗദി വെള്ളക്ക, റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഏപ്രില്‍ 2022 (10:53 IST)
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന സിനിമ കൂടിയാണിത്. റിലീസ് പ്രഖ്യാപിച്ചു. മെയ് 20 ന് സൗദി വെള്ളക്ക തിയേറ്ററുകളിലെത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saudi Vellakka (@saudi_vellakka)

ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, സുജിത്ത് ശങ്കര്‍, സിദ്ധാര്‍ത്ഥ് ശിവ, ധന്യ അനന്യ, വിന്‍സി അലോഷ്യസ്, ദേവകി രാജേന്ദ്രന്‍, രമ്യ സുരേഷ് തുടങ്ങി അന്‍പതില്‍ പരം പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saudi Vellakka (@saudi_vellakka)

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍