സൗദി വെള്ളക്ക സത്യസന്ധമായ നിമിഷങ്ങള്‍ പകര്‍ത്തുന്ന ഒരു കൂട്ടായ്മയുടെ ചിത്രം:സാബു മോഹന്‍

കെ ആര്‍ അനൂപ്

വെള്ളി, 4 മാര്‍ച്ച് 2022 (10:04 IST)
തിരുവനന്തപുരം സ്വദേശിയായ സാബു മോഹന്‍ മലയാള സിനിമയിലെ കലാസംവിധായകന്‍ കൂടിയാണ്. നമ്മളെല്ലാം തിയേറ്ററുകളില്‍ ആഘോഷമാക്കിയ ഒരുപിടി മലയാള ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി.ഇയോബിന്റെ പുസ്തകം,സഖാവ് തുടങ്ങിയ സിനിമകളിലെ പഴയകാല രംഗങ്ങള്‍ ഒരുപക്ഷേ അതേ കാലഘട്ടത്തിലെ ഫീല്‍ ഓടെ കാണാന്‍ സാധിച്ചതിന് പിന്നില്‍ സാബു മോഹന്റെ കലാസംവിധാനം മികവാണ്.
 
ഉണ്ട,ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നവര്‍ സൗദി വെള്ളക്ക എന്ന ചിത്രത്തിലും കലാസംവിധായകന്‍ സാബു മോഹന്‍ ആണ്.
 
'വളരെ സ്വാഭാവികതയുള്ളതും തന്മയത്വളുള്ളതുമായിരുന്നു തരുണിന്റെ തിരക്കഥയും കാഴ്ചപ്പാടും അതുകൊണ്ടുതന്നെ സെറ്റ് ഡിസൈനുകള്‍ സാധാരണ ജീവിതത്തെക്കാള്‍ മുഴച്ചുനില്‍ക്കുന്ന ഒന്ന് ആക്കരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടതിനെ അതുപോലെ ഞങ്ങള്‍ പിന്തുടര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം സൗദി വെള്ളക്ക സത്യസന്ധമായ നിമിഷങ്ങള്‍ പകര്‍ത്തുന്ന ഒരു കൂട്ടായ്മയുടെ ചിത്രമാണ്'- സാബു മോഹന്‍.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sabu Mohan (@sabu_mohan)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍