'ഞാൻ പ്രകാശൻ' എന്ന ഫഹദ് ഫാസിലിന്റെ മലയാളം ചിത്രം ഇപ്പോൾ തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണമായ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന നിരവധി സിനിമകൾ മലയാളികൾക്ക് നൽകിയ ശ്രീനിവാസൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
ഈ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്‌ക്രീനിൽ ഒരുമിക്കുന്നതിന് ചെറിയൊരു ഇടവേള ഉണ്ടായിരുന്നു. എന്നാൽ ഈ ഇടവേളയ്ക്ക് കാരണം ശ്രീനിവാസനുമായുള്ള പിണക്കമാണ് കാരണമെന്ന് ഗോസിപ്പ് ഉണ്ടായിരുന്നു. ശ്രീനിവാസനുമായി ചെറിയൊരു പിണക്കം ഉണ്ടായിരുന്നെന്ന് സത്യൻ അന്തിക്കാട് തുറന്നുപറഞ്ഞിരിക്കുകയാണ്.
'വഴക്കുകള്‍ ഒരിക്കലും വ്യക്തിപരമായുണ്ടാകുന്നതല്ല. സിനിമയേക്കുറിച്ച് ചര്‍ച്ച ചെയ്ത് പല വഴക്കുകളും ഉണ്ടാകാറുണ്ട്. ഒരു പ്രാവശ്യം നാടോടിക്കറ്റിന്റെ സിനിമയുടെ ചിത്രീകരണ സമയത്താണ് അതുപോലൊന്ന് ഉണ്ടായത്. തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പ് അന്ന് ഷൂട്ടിങ് തുടങ്ങേണ്ടി വന്നു. ക്ലൈമാക്സ് കിട്ടുന്നില്ല.
ഒരു ദിവസം ഞാന്‍ വന്നപ്പോള്‍ ശ്രീനി ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കുന്നു. നിര്‍മാതാവും ഹാപ്പി. മമ്മൂട്ടിക്ക് ഒരു ഗസ്‌റ് റോള്‍ ഉണ്ട് ചിത്രത്തിൽ. ഒരു ഇന്‍സ്പെക്ടർ. അങ്ങനെ കുറെ മാറ്റങ്ങൾ. ശ്രീനി എന്റെ അടുത്ത് കഥ പറഞ്ഞതും, ഞാന്‍ പറഞ്ഞു ഇത് തീരെ പോരാ എന്ന്. ശ്രീനിയ്ക്കും സ്വാഭാവികമായും ദേഷ്യം വന്നു. ശ്രീനി അന്ന് എന്റെ അടുത്ത് പറഞ്ഞത് ഇങ്ങനെയാണ്-'ഞാന്‍ നാളെ തന്നെ ഇവിടുന്നു പോകും. നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതാനായി ഒരു ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല. എന്നെ കൊണ്ട് തിരക്കഥ എഴുതിക്കൂ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ? എനിക്കിങ്ങനെയേ പറ്റുള്ളൂ'.. എന്ന് പറഞ്ഞു ശ്രീനി പിണങ്ങി.' സത്യന്‍ പങ്കുവയ്ക്കുന്നു
നാടോടികാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഈ സംഭവമാണ് അന്ന് ഉണ്ടായ ചെറിയ പിണക്കത്തിന് കാരണമായതെന്ന് മാതൃഭൂമിയുടെ സത്യത്തില്‍ ശ്രീനി എന്ന പരിപാടിയില്‍ സത്യന്‍ അന്തിക്കാട് പങ്കുവച്ചത്.