വീട്ടിൽ വരുന്നവരോട് ഞാൻ ഇപ്പോൾ ചോദിക്കുന്നത് കുറച്ച് കഞ്ഞി എടുക്കട്ടേ എന്നാണ്: മഞ്ജു വാര്യർ

ബുധന്‍, 26 ഡിസം‌ബര്‍ 2018 (08:28 IST)
ഒടിയൻ ചിത്രം തിയേറ്ററുകൾ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. ചിത്രം റിലീസായ സമയം വൻ വിവാദമായിരുന്നെങ്കിലും രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാൽ ഏറ്റവും വൈറലായത് ചിത്രത്തിലെ മഞ്ജുവിന്റെ ഡയലോഗ്ഗ് ആയിരുന്നു.
 
'കുറച്ചു കഞ്ഞിയെടുക്കട്ടേ' എന്ന ഡയലോഗ്ഗ് ട്രോളന്മാർ ആഘോഷമാക്കുകയാണ്. സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് മോഹന്‍ലാലിന്റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡൈലോഗ് ആണിത്. എന്നാൽ ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്.
 
'ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക'- മഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍