‘അടുത്ത തിരക്കഥ പ്ലാന്‍ ചെയ്യണമെന്ന് ഞാന്‍, തിരിച്ചടിച്ച് ശ്രീനിവാസന്‍’; ആശുപത്രിയിലെ അനുഭവം വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

Webdunia
ശനി, 2 ഫെബ്രുവരി 2019 (07:43 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ശ്രീനിവാസനോട് താന്‍ പറഞ്ഞത് പുതിയ തിരക്കഥ ആലോചിക്കാന്‍ മാത്രമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ശ്രീനി കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആവാറുണ്ട്. ഇത്തവണയും അതാവര്‍ത്തിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ താനും അതുതന്നെയാണ് ആലോചിക്കുന്നതെന്നാണ്  ശ്രീനിവാസന്‍ മറുപടി നല്‍കിയതെന്നും മലയാളികളുടെ പ്രിയസംവിധായകന്‍ പറഞ്ഞു.

ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് മുമ്പ് ശ്രീനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിനാലാണ് വൈകാതെ മറ്റൊരു സിനിമയ്‌ക്കുള്ള തിരക്കഥ ആലോചിക്കാന്‍ ഞാന്‍ പറഞ്ഞത്. പല മാധ്യമങ്ങളും ശ്രീനിയുടെ ചികിത്സ സംബന്ധിച്ച് വ്യാജമായ വിവരങ്ങളാണ് പുറത്തു വിട്ടതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. താന്‍ കാണാന്‍ ചെന്നപ്പോള്‍ വെന്റിലേറ്റര്‍ മാറ്റിയിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റുമെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെ സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article