ലോക്ക് ഡൗൺ കാലത്തെ നന്മ നിറഞ്ഞ മോഹൻലാൽ; 'എന്തൊരു കരുതലാണ് ലാലേട്ടാ നിങ്ങൾക്ക്?' - വൈറൽ കുറിപ്പ്

അനു മുരളി
തിങ്കള്‍, 20 ഏപ്രില്‍ 2020 (12:14 IST)
ലോക്ക് ഡൗൺ കാലത്ത് സേവന പ്രവർത്തനങ്ങൾ കൊണ്ട് കൈയ്യടി നേടുകയാണ് മോഹൻലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ഫെഫ്കയുടെ കരുതൽ നിധിയിലേക്കും താരം സംഭാവന നൽകി കഴിഞ്ഞു. ലോക്ക് ഡൗണിൽ പെട്ട് വിഷമിക്കുന്ന താരങ്ങളെ ഫോൺ വിളിച്ച് ക്ഷേമം അന്വേഷിക്കാനും താരം മടിക്കുന്നില്ല. നേരത്തേ, മോഹൻലാലിന്റെ കരുതലിനെ കുറിച്ച് നടൻ മൺക്കുട്ടൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, സന്തോഷ് കീഴാറ്റൂരും മോഹൻലാൽ തന്നെ വിളിച്ച കാര്യം പങ്കുവെയ്ക്കുകയാണ്. കുറിപ്പിങ്ങനെ:
 
ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല. മകൻ ( #പുലിമുരുകൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്യോഷിച്ചു. മലയാളത്തിന്റെ അഭിമാനം, നടനവിസ്മയം പത്മഭൂഷൺമോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്യോഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ.ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു... ലാലേട്ടന്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്.
 
എന്റെ സ്വപ്ന പദ്ധതിയെ പറ്റി(#നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിൻ്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു .നാടകത്തെ കുറിച്ച് അന്യോഷിക്കുന്നു.എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്. സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും... അതെ ലാലേട്ടാ ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും.... മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്.
 
ലോക മലയാളികൾ കാത്തിരിക്കുന്നു, കുഞ്ഞാലിമരക്കാറെ, റാമിനെ, എമ്പുരാനെ, ബറോസിനെ. അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ #ജയസൂര്യ, #വിജയരാഘവൻചേട്ടൻ #സലിംകുമാർ, #നന്ദുഏട്ടൻ, #സിദ്ധിക്ക, #കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്യോഷിക്കുന്നു.സഹപ്രവർത്തകരോടുള്ള കരുതൽ. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ.. നമ്മളീ കാലത്തെ അതിജീവിക്കും..
മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും.. 

അനുബന്ധ വാര്‍ത്തകള്‍

Next Article