സാനിയ ഇയ്യപ്പൻ ജീവിതത്തിൽ എടുത്ത പുതിയ തീരുമാനം ഇതാണ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (22:33 IST)
സോഷ്യൽ മീഡിയയിൽ സജീവമായ ന് ധാരാളം ഫോളോവേഴ്സും ഉണ്ട്. ഇപ്പോഴിതാ വസ്ത്ര വ്യാപാര രംഗത്തേക്ക് പുതിയ ചുവട് വെച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. ‘സാനിയാസ് സിഗ്നേച്ചര്‍’ എന്നാണ് സാനിയയുടെ ക്ലോത്തിങ് ബ്രാൻഡ് പ്രൊഡക്ടിന് നല്‍കിയിരിക്കുന്ന പേര്. ഇതൊരു ഓണ്‍ലൈന്‍ സ്റ്റോറാണ്. 
 
നിലവിൽ, തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാകും ഓർഡറുകൾ സ്വീകരിക്കുന്നതെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒപ്പം കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ പുറത്ത് വിടാമെന്നും സാനിയ പറയുന്നു.
 
അടുത്തിടെ സാനിയ ഇയ്യപ്പൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗ്ലാമറസ് ഫോട്ടോ സീരീസാണ് സാനിയ ആരാധകരുമായി പങ്കുവെച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article