ദൃശ്യം 2 ഒരു ക്രൈം ത്രില്ലറല്ല, ഒരു കുടുംബചിത്രമാണ്: ജീത്തു ജോസഫ്

കെ ആര്‍ അനൂപ്

തിങ്കള്‍, 24 ഓഗസ്റ്റ് 2020 (18:41 IST)
വർഷങ്ങൾക്കുശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. അവരുടെ കുടുംബത്തിന് എന്തെല്ലാം മാറ്റങ്ങളാണ് ഇത്തവണ ഉണ്ടാകുകയെന്ന ആകാംക്ഷയിലുമാണ് എല്ലാവരും. ഇപ്പോഴിതാ അതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്  സംവിധായകൻ ജീത്തു ജോസഫ്. കേരള സർക്കാരിൻറെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകൻ ഇതിനെക്കുറിച്ച് മനസ്സുതുറന്നത്.
 
ചിത്രം ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു സസ്പെൻസ് ക്രൈം ചിത്രമായിരുന്നു ദൃശ്യം. എന്നാൽ അത് ആദ്യ ഭാഗത്തോടെ അവസാനിച്ചു. അതേസമയം ദൃശ്യം 2 ഒരു കുടുംബ ചിത്രമായിരിക്കും. ജോർജ്ജ് കുട്ടിയുടെ കുടുംബത്തിന്റെ ജീവിതമാണ് രണ്ടാം ഭാഗത്തിൽ ഉണ്ടാകുക. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രാധാന്യമുള്ള സിനിമ കൂടിയാണിത്. ദൃശ്യം2 ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കുമെന്നും ജിത്തു ജോസഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍