മനപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ല മാപ്പ്: മോഹൻലാലിനെ അപമാനിച്ചെന്ന ആരോപണത്തിൽ ഫ്ലവേഴ്‌സ് ടിവി

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (16:52 IST)
ചാനൽ പരിപാടിക്കിടെ മോഹൻലാലിനെ അപമാനിച്ചെന്ന പരാതിയിൽ മാപ്പ് പറഞ്ഞ് ഫ്ലവേഴ്‌സ് ചാനൽ. മോഹൻലാലിനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ ആരാധകർ രംഗത്തെത്തിയതിനെ തുടർന്നാണ് ചാനൽ മാപ്പ് പറഞ്ഞത്.
 
സ്‌കിറ്റില്‍ പറഞ്ഞ ഡയലോഗുകള്‍ മോഹന്‍ലാല്‍ സാറിന്റെ പ്രിയപ്പെട്ട ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസ്സിലാക്കുന്നുവന്ന്നും എപ്പിസോഡിൽ അസ്വസ്ഥരാകുകയും വികാരങ്ങള്‍ വ്രണപ്പെടുകയും ചെയ്ത എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇൻസൈറ്റ് മീഡിയ സിറ്റി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍