എഡ്വേർഡ് സ്നോഡന് മാപ്പ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (12:53 IST)
യുഎസ് പൗരന്മാരുടെ രഹസ്യവിവരങ്ങൾ സർക്കാർ ഏജൻസികൾ ചോർത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേർഡ് സ്നോഡന് മാപ്പ് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
 
മുമ്പൊരിക്കൽ സ്നോഡനെ വഞ്ചകനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് വിധിക്കേണ്ട രാജ്യദ്രോഹിയാണ് സ്നോഡനെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രിസം എന്ന പേരിൽ അറിയപ്പെട്ട ഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ ഫോണ്‍, മെയില്‍ വിവരങ്ങള്‍ സർക്കാർ ഏജൻസികൾ ചോർത്തുന്ന വിവരമാണ് സ്നോഡൻ പുറത്തുവിട്ടത്.
 
2016ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് സ്നോഡന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിൻ നടന്നിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം ആളുകളാണ് അന്ന് സ്നോഡനെ പിന്തുണച്ചുകൊണ്ടുള്ള നിവേദനത്തിൽ ഒപ്പിട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍