സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് അമേരിക്കൻ ഗായിക, വീഡിയോ !

ഞായര്‍, 16 ഓഗസ്റ്റ് 2020 (14:09 IST)
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാർക്കുള്ള ആദരമായി ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് അമേരികൻ ഗായികയും നടിയുമായ മേരി മിൽബൺ. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെർച്വൽ ആഘോഷ പരിപാടിയിലാണ് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് മേരി മിൽബൺ ഇന്ത്യയോടുള്ള സ്നേഹം പങ്കുവച്ചത്. 
 
'അയല്‍ക്കാര്‍ എന്നാൽ അതിര്‍ത്തികള്‍ മാത്രം പങ്കിടുന്നവരല്ല, മറിച്ച്‌ ഹൃദയങ്ങളും പങ്കിടുന്നവരാണ്' എന്ന് മേരി മിൽബൺ സാമൂഹ്യ മധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അംബാസഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധുവിനും പുറമെ മുഴുവന്‍ ഭാരതീയര്‍ക്കും ആശംസ അറിയിച്ചു കൊണ്ടായിരുന്നു മേരി ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചത്.   

(Part 2)
To India & the World:
Truly grateful for all your love & kind notes shared. The global Indian community is my family.

“Neighbors are not just those with whom we share borders but they as well are with whom we share hearts!” @PMOIndia @narendramodi #IndiaIndependenceDay pic.twitter.com/fDt3gkhDLB

— Mary Millben (@MaryMillben) August 15, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍