എൻറെ 'ആചാര്യ'യാണ് ചിരഞ്ജീവി: അല്ലു അർജുൻ

കെ ആർ അനൂപ്

ശനി, 22 ഓഗസ്റ്റ് 2020 (22:30 IST)
ടോളിവുഡിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 65-ാം ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. താരത്തിന് സ്പെഷ്യൽ ആശംസകളുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ. 
 
"ഞങ്ങളുടെ ഒരേ ഒരു മെഗാസ്റ്റാറിന് ജന്മദിനാശംസകൾ. സ്നേഹം, നന്ദി, ബഹുമാനം എന്നിവയാൽ നിറഞ്ഞിരിക്കുകയാണ് എൻറെ ഹൃദയം. പല വഴികളിൽ എൻറെ ശരിക്കുമുള്ള ആചാര്യയാണ്." - അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചു.
 
'ആചാര്യ' ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രമാണ്. മാത്രമല്ല ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹമാണ് അല്ലു അർജ്ജുനും ചിരഞ്ജീവിയും ഒന്നിക്കുന്ന ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍