മുന്നില്‍ നയന്‍താരയും സാമന്തയും, ജനപ്രീതിയില്‍ ആദ്യ പത്തില്‍ ഈ നടിമാര്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (09:05 IST)
ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക എല്ലാ മാസവും മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തുവിടാറുണ്ട്. ഇത്തരത്തില്‍ സെപ്റ്റംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള തെന്നിന്ത്യന്‍ സിനിമ നടിമാരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ഈ മാസവും മുന്നിലുള്ളത് നടി നയന്‍താര തന്നെയാണ്. ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരൈവന്‍. രണ്ടാം സ്ഥാനത്ത് സമാന്തയാണ്.ഖുഷി എന്ന ചിത്രത്തിലാണ് താരത്തെ ഒടുവില്‍ കണ്ടത്. നിലവില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയാണെന്ന് നോക്കാം.
 
മൂന്നാം സ്ഥാനത്ത് തൃഷയാണ്. ദ റോഡ് എന്ന ചിത്രത്തിലാണ് താരത്തെ ഒടുവില്‍ കണ്ടത്.
 
തമന്നയാണ് നാലാം സ്ഥാനത്ത്. 5 സ്ഥാനത്ത് കീര്‍ത്തി സുരേഷും.സായ് പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസന്‍, അനുഷ്‌ക ഷെട്ടി തുടങ്ങിയ നടിമാരാണ് ആദ്യ പത്തില്‍ ഇടം നേടിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article