ഓഫര്‍,'രാധേ കോംബോ' പാക്കേജ് പ്രഖ്യാപിച്ച് സീ 5

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (11:17 IST)
'രാധേ കോംബോ' പാക്കേജ് പ്രഖ്യാപിച്ച് സീ 5. റിലീസ് പ്രഖ്യാപിച്ച സല്‍മാന്‍ ഖാന്‍ ചിത്രമാണ് രാധേ. സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സീ 5 ആണ് സ്വന്തമാക്കിയിരിക്കുന്നത്. മെയ് 13 ന് പ്രദര്‍ശനത്തിനെത്തും മുമ്പ് കൂടുതല്‍ ആളുകളെ തങ്ങളിലേക്ക് എത്തിക്കാനാണ് പുത്തന്‍ പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
 
499 രൂപയുടെ പുതിയ പാക്കേജില്‍ രാധെ ഒപ്പം ഒരു വര്‍ഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ZEE5 സിനിമകള്‍, ടിവി ഷോകള്‍, ലൈവ് ടിവി, പരസ്യരഹിത ക്യാച്ച്-അപ്പ് ടിവി, സിന്ദഗി ടിവി ഷോകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇതിലൂടെ ഒരുവര്‍ഷത്തേക്ക് ആസ്വദിക്കാം. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ OTT വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ് കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article