'ഓപ്പറേഷന്‍ ജാവ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു, സ്ട്രീമിംഗ് അവകാശങ്ങള്‍ നേടി സീ 5

കെ ആര്‍ അനൂപ്

ശനി, 24 ഏപ്രില്‍ 2021 (14:51 IST)
തിയേറ്ററുകളില്‍ 75 ദിവസങ്ങള്‍ പിന്നിട്ട 'ഓപ്പറേഷന്‍ ജാവ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി. ഒ.ടി.ടി റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും 'ഓപ്പറേഷന്‍ ജാവ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കിയ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. വരും വര്‍ഷങ്ങളില്‍ രണ്ടാംഭാഗവും ഉണ്ടാകുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അറിയിച്ചിരുന്നു.
 
ബാലു വര്‍ഗീസ്, ലുക്മാന്‍, വിനായകന്‍, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍