1983 ടീം, ഓര്‍മ്മകള്‍ പങ്കുവച്ച് സൈജുകുറുപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (15:03 IST)
മലയാള സിനിമയിലെ യുവതാരങ്ങളെ അണിനിരത്തി ഒരു ക്രിക്കറ്റിന്റെ കഥപറയാന്‍ എബ്രിഡ് ഷൈന്‍ എന്ന അന്നത്തെ നവാഗത സംവിധായകന് ധൈര്യം ഉണ്ടായി. ക്രിക്കറ്റ് മൈതാനത്തില്‍ മാത്രം ചുറ്റി തിരിയാതെ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് 1983ന് സഞ്ചരിക്കാനായി. കളിയില്‍ പരാജയപ്പെട്ട രമേശനും മകനിലൂടെ പുതിയൊരു നാളെ സ്വപ്നം കാണുന്ന കുടുംബവും പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു. 2014-ല്‍ പുറത്തിറങ്ങിയ സിനിമയുടെ പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് സൈജുകുറുപ്പ്.
   
'ഒരുകാലത്ത് ജീവിതം സാധാരണമായിരുന്നപ്പോള്‍... വിജയകരമായ 1983 ടീമിനൊപ്പം'- സൈജുകുറുപ്പ് കുറിച്ചു.
 
നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ജോയ് മാത്യു എന്നിവരാണ് പ്രധാന സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article