വീണ്ടും കോളിവുഡിലേക്ക് നടി സായി പല്ലവി, ആദ്യമായി ശിവകാര്‍ത്തികേയനൊപ്പം നടി

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (15:31 IST)
വീണ്ടും കോളിവുഡിലേക്ക് നടി സായി പല്ലവി. ശിവകാര്‍ത്തികേയന്റ ഈയടുത്ത് പ്രഖ്യാപിച്ച തമിഴ് ചിത്രത്തില്‍ നടിയും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
 
രാജ്കുമാര്‍ പെരിയസാമിയുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം നേരത്തെ തന്നെ ശിവകാര്‍ത്തികേയന്‍ അറിയിച്ചിരുന്നു.
 
ശിവകാര്‍ത്തികേയനൊപ്പം ആദ്യമായാണ് സായി പല്ലവി അഭിനയിക്കുന്നത്. 'എസ്‌കെ 21' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയുമായി സഹകരിച്ച് കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article