'നമുക്ക് എല്ലാം അവസാനിപ്പിക്കാം': ജെനീലിയയ്ക്ക് മെസ്സേജ് അയച്ച റിതേഷ്!

നിഹാരിക കെ എസ്
ശനി, 5 ഒക്‌ടോബര്‍ 2024 (11:56 IST)
ബോളിവുഡിലെ ഹിറ്റ് ജോഡിയായി റിതേഷ്-ജെനീലിയ. വിവാഹിതരായി വർഷങ്ങളായെങ്കിലും ദമ്പതികള്‍ ഇപ്പോഴും ബോളിവുഡിലെ ജനപ്രിയ ദമ്പതിമാർ തന്നെയാണ്. പലപ്പോഴും റീല്‍സ് വീഡിയോയില്‍ പരസ്പരം കളിയാക്കിയും തമാശനിറഞ്ഞതുമായ കണ്ടെന്റുകളുമായിട്ടാണ് താരങ്ങള്‍ എത്താറുള്ളത്  എന്നിരുന്നാലും റിതേഷ് എപ്പോഴെങ്കിലും തമാശ കളിക്കുകയോ പറ്റിക്കുയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യം അടുത്തിടെ ഒരു അഭിമുഖത്തിൽ ജെനീലിയ നേരിടുകയുണ്ടായി. 
 
തങ്ങള്‍ ഡേറ്റിംഗിലായിരുന്നപ്പോള്‍ അത്തരമൊരു സംഭവം നടന്നിരുന്നുവെന്നാണ് നടി പറഞ്ഞത്. ഞങ്ങള്‍ പരസ്പരം ഡേറ്റിംഗിലായിരുന്നപ്പോള്‍ ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തിലായിരുന്നു സംഭവം. തന്നെ മണിക്കൂറുകളോളം വിഷമിപ്പിച്ച, കാരണമറിയാതെ വിഷാദത്തിലാക്കിയ ഒരു സംഭവത്തെ കുറിച്ചാണ് ജെനീലിയ വെളിപ്പെടുത്തിയത്. 
 
സംഭവമിങ്ങനെ:
 
ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ റിതേഷ് ജെനീലിയയ്ക്ക് ഒരു മെസേജ് അയച്ചു. 'നമ്മള്‍ക്ക് എല്ലാം അവസാനിപ്പിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. എന്നിട്ട് പുള്ളി ഉറങ്ങാന്‍ പോയി. റിതേഷ് വളരെ വൈകിയാണ് ഉറങ്ങാറ്. ജെനീലിയ നേരെത്തെ ഉറങ്ങും. രാത്രി ഏകദേശം 1 മണിക്കാണ് റിതേഷ് മെസേജ് അയച്ചത്. എന്നിട്ട് ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ 2:30 ന് ജെനീലിയ അത് വായിച്ചു. വേര്‍പിരിയാന്‍ മാത്രം എന്താ പ്രശ്‌നമെന്ന് ആലോചിച്ച് നടി ആകെ വിഷാദത്തിലായി. എന്ത് തെറ്റാണ് സംഭവിച്ചതെന്ന് താരത്തിന് മനസിലായില്ല. രാവിലെ 9 മണി വരെ സംഭവിച്ചതെന്താണെന്ന് മനസിലാകാതെ ആകെ നിരാശയിലായി.
 
എന്നാൽ, റിതേഷിന്റെ സ്ഥിതി നേരെ മറിച്ചായിരുന്നു. താന്‍ രാത്രിയില്‍ എന്താണ് ചെയ്തന്ന് പോലും ഓര്‍ക്കാതെയാണ് റിതേഷ് രാവിലെ ഉറക്കം ഉണര്‍ന്നത്. എഴുന്നേറ്റ ഉടനെ കാമുകിയായ ജെനീലിയയെ വിളിച്ചു, 'ഹായ്, എന്താണ് വിശേഷമെന്ന് ചോദിച്ചു' എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് നമ്മള്‍ ഇനി സംസാരിക്കണ്ടേതില്ലെന്നും എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും നജീലിയ തിരിച്ച് പറഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് കാര്യം മനസിലായില്ല. എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും എന്ത് തെറ്റാണ് സംഭവിച്ചതെന്നും പുള്ളി ചോദിച്ചു. സത്യത്തില്‍ ഒന്നും സംഭവിക്കാത്തത് പോലെയാണോ നിങ്ങള്‍ പെരുമാറുന്നതെന്ന് ചോദിച്ച് താൻ ആ സന്ദേശത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുവെന്ന് നടി പറയുന്നു.
 
അപ്പോഴാണ് പുള്ളിയ്ക്കത് ഓര്‍മ്മ വന്നത്. ഏപ്രില്‍ ഫൂള്‍ ദിനമായത് കൊണ്ട് താന്‍ ചെയ്‌തൊരു പ്രാങ്ക് മാത്രമായിരുന്നു അതെന്നായി പുള്ളി. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ആരാണ് തമാശ പറയുന്നതെന്നായി ഞാന്‍. എന്തായാലും റിതേഷ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയതോടെ ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article