Renu Sudhi: മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ വഴക്കിട്ടു, സഹിക്കാൻ പറ്റാത്ത വേദനയാണ് അത്: രേണു

നിഹാരിക കെ.എസ്

ചൊവ്വ, 5 ഓഗസ്റ്റ് 2025 (16:19 IST)
സുധിയുടെ മരണ സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇന്നും തന്റെ മനസിൽ വലിയൊരു വേദനയായി ഉണ്ടെന്ന് രേണു. അപകടം നടന്ന രാത്രി താനും സുധിയും തമ്മിൽ വഴക്കിട്ടുവെന്നും പിണക്കം മാറിയെന്ന് പിന്നീട് താൻ മെസേജ് അയച്ചെങ്കിലും അത് കാണും മുമ്പ് അദ്ദേഹം മരിച്ചുവെന്നും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.
 
സുധി ചേട്ടൻ എന്നെങ്കിലും എന്റെ മുന്നിൽ വരികയാണെങ്കിൽ എനിക്കൊരു വലിയ കാര്യം പറയാനുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നേരത്തെ വരണമെന്ന് പറഞ്ഞ് ഞാൻ സുധി ചേട്ടന് മെസേജ് അയച്ചു. 'എന്താ ഇത്ര ലേറ്റ്?. റൂമിൽ എന്ത് ചെയ്യുവാ... വേ​ഗം വായോ' എന്ന് ഞാൻ പറഞ്ഞു.‍ പൈസയ്ക്ക് കാത്തിരിക്കുകയാണ് സുധി ചേട്ടൻ പറഞ്ഞു. അതിന്റെ പേരിൽ സംസാരിച്ച് സംസാരിച്ച് ഞാൻ ചേട്ടനോട് പിണങ്ങി. കുറച്ച് കഴി‍ഞ്ഞപ്പോൾ കരയുന്ന ഒരു സ്റ്റിക്കറും ടിനി ചേട്ടനും മറ്റുള്ളവരുമായുള്ള ഒരു സെൽഫിയും സുധി ചേട്ടൻ എനിക്ക് അയച്ചു. അതാണ് ലാസ്റ്റ് സെൽഫി.
 
അഞ്ച് മിനിറ്റ് പോലും നിൽക്കുന്ന പിണക്കമല്ല ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഞാൻ വീണ്ടും ഏട്ടായെന്ന് വിളിച്ച് ചേട്ടന് മെസേജ് അയച്ചു. പക്ഷെ ഒന്നും റീഡായില്ല. ഒപ്പം പിണക്കം മാറിയെന്ന് പറഞ്ഞ് ഒരു ലവ് ചിഹ്നവും അയച്ചു. അതും ഡെലിവറായില്ല. സുധി ചേട്ടൻ കണ്ടിട്ടുമില്ല. ഞാൻ പിണക്കത്തിൽ തന്നെയാണ് എന്ന് ഏട്ടൻ കരുതി കാണുമോ അവസാന നിമിഷം എന്നൊരു സങ്കടമുണ്ട്.
 
ഏട്ടൻ എന്നെങ്കിലും മുന്നിൽ വന്നാൽ എനിക്ക് ഒരു പിണക്കവുമില്ലായിരുന്നുവെന്ന് പറയണം. മെസേജ് റീഡ് ആകും മുമ്പ് ഏട്ടൻ പോയി. അത് എനിക്ക് ഒരിക്കലും തീരാത്ത വേദനയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് എനിക്ക് അത്. കാറിൽ കയറിയപ്പോൾ ഉറങ്ങിക്കാണും. അന്ന് രാവിലെ ഞാൻ‌ അ‍ഞ്ച് തവണ ചേട്ടനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആരും എടുത്തില്ല. താൻ അപകടങ്ങളിൽ നിന്ന് അടക്കം രക്ഷപ്പെടുന്നത് സുധി ചേട്ടന്റെ ആത്മാവ് തന്നെ താങ്ങുന്നത് കൊണ്ടാണെന്നും രേണു പറഞ്ഞു‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍