കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധി അഭിനയം തുടങ്ങിയത്. രേണു സുധിയുടെ റീൽസ് വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോൾ, വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കൊപ്പം തന്നെ ചർച്ചയായ ഒന്നായിരുന്നു രേണു സുധി അഞ്ച് വയസുകാരൻ മകൻ റിതുലിനെ ശ്രദ്ധയോടെ പരിപാലിക്കുന്നില്ലെന്നത്. രേണുവിനെതിരെ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
കുഞ്ഞിന്റെ കഴുത്തിന്റെ പിൻഭാഗത്ത് കണ്ട പൊള്ളൽ മുറിവ് ചൂണ്ടിക്കാട്ടി പലരും രേണുവിനെ വിമർശിക്കുന്നുണ്ട്. മീഡിയ മകന്റെ മുറിവിനെ കുറിച്ച് ചോദിച്ചപ്പോൾ രേണുവിന് കൃത്യമായ മറുപടി പറയാൻ കഴിഞ്ഞില്ലെന്നതും ചർച്ചയായിരുന്നു. രേണു ഷൂട്ടിങ്ങുമായി തിരക്കിലാണ്. രേണുവില്ലാത്ത സമയത്ത് കുഞ്ഞിനെ പരിപാലിക്കുന്നത് രേണുവിന്റെ മാതാപിതാക്കളാണ്.
എന്തൊക്കെയാണ് ആളുകൾ പറയുന്നത്?. സുധി ചേട്ടന്റെ ചരമ വാർഷികത്തിന്റെ തലേ ദിവസം ഞാൻ ഷൂട്ട് കഴിഞ്ഞ് വന്നപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിന് പിറകിൽ പാടുണ്ടെന്ന് കണ്ടത്. അത് കണ്ട് ഞാൻ കരഞ്ഞു. അമ്മയോടും പപ്പയോടും കുഞ്ഞിന് എന്ത് പറ്റിയതാണെന്ന് ഞാൻ ചോദിച്ചു. പറമ്പിൽ ചെള്ള് പോലൊരു ജീവിയുണ്ട്. അതിന്റെ ദ്രാവകം കുഞ്ഞിന്റെ കഴുത്തിൽ ആയതാണ്. തന്റെ ജീവിതം ആരെയൊക്കെ ബോധിപ്പിച്ചാലാണെന്ന് രേണു ചോദിക്കുന്നു.