ഇതുവരെ കാണാത്ത ലുക്കെന്നാണ് രേണുവിന്റെ പുതിയ ഫോട്ടോഷൂട്ടിനു താഴെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. പതിവുപോലെ ചിലര്‍ നെഗറ്റീവ് കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം വളരെ ബോള്‍ഡായി മറുപടി നല്‍കുന്നുണ്ട് രേണു.
'ഇവരെ മേക്കപ്പിടുമ്പോള്‍ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും' എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പരിഹാസത്തോടെ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനു രേണു നല്‍കിയിരിക്കുന്ന മറുപടി ഇങ്ങനെ, 'നീയോക്കെ അവിടെ കിടന്ന് നെഗറ്റിവ് കമന്റിട്ട് എനിക്ക് ഉയര്‍ച്ചയുണ്ടാക്കൂ'
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ജീവിതപങ്കാളിയാണ് രേണു. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍സ് ഉണ്ട്. ഷോര്‍ട്ട് ഫിലിമുകളിലടക്കം രേണു ഇതിനോടകം അഭിനയിച്ചു.