ഓണ പരീക്ഷ ഓഗസ്റ്റ് 18 മുതല്‍

എ കെ ജെ അയ്യർ

ചൊവ്വ, 5 ഓഗസ്റ്റ് 2025 (15:01 IST)
തിരുവനന്തപുരം: സംസ്ഥാന പൊതു വിദ്യാലയങ്ങളില്‍ ഇക്കൊല്ലത്തെ ഓണപ്പരീക്ഷ എന്നറിയപ്പെടുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഓഗസ്റ്റ് 18ന് എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ പരീക്ഷ തുടങ്ങുന്നത്. എന്നാല്‍ എല്‍ പി വിഭാഗത്തിന 20 നാണ് പരീക്ഷ ആരംഭിക്കുന്നത്.
 
ഒന്നാം ക്ലാസു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്കുള്ള പരീക്ഷ 26ന് അവസാനിക്കുമ്പോള്‍ പ്ലസ്ടു പരീക്ഷ ഓഗസ്റ്റ് 27ന് അവസാനിക്കും. അതേ സമയം പരീക്ഷാ ദിവസങ്ങളില്‍ ഏതെങ്കിലും കാരണവശാല്‍ അവധി പ്രഖ്യാപിച്ചാല്‍ ആ ദിവസത്തെ പരീക്ഷ 29 ന് നടത്തും. ഒന്ന്, രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം പാലിക്കേണ്ടതില്ല. ഇതിന് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തീരുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാം. എന്നാല്‍ മറ്റു ക്ലാസുകളിലെ പരീക്ഷാ സമയം 2 മണിക്കൂറാണ്. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ് ടൈം നല്‍കും. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ രണ്ടേ കാല്‍മുല്‍ നാലേകാല്‍ വരെയായിരിക്കും. ഈ ദിവസം കൂള്‍ ഓഫ് ടൈം 2 മുതല്‍ 2.15 വരെ ആയിരിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍