'ആര്‍.ഡി.എക്‌സ്' ഞായറാഴ്ച എത്ര നേടി ? 30 കോടി കടന്ന് കുതിപ്പ് തുടരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (12:36 IST)
ആര്‍ ഡി എക്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഓണത്തിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ ആളെ കൂട്ടുന്നു. ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
 രണ്ടാമത്തെ ശനിയാഴ്ച 3.30 കോടി സ്വന്തമാക്കിയ പത്താമത്തെ ദിവസമായ ഞായറാഴ്ച 3.75 കോടി നേടി. 30.30 കോടി കളക്ഷനാണ് ആര്‍ ഡി എക്‌സ് ഇതുവരെ നേടിയത്.
 
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article