വിവാഹ വാഗ്ദാനം നൽകി 4 കോടി രൂപ തട്ടിയെടുത്തു; പണം തിരികെ നൽകിയില്ലെങ്കിൽ രാഖി സാവന്തിന്റെ ജീവിതം നശിപ്പിക്കുമെന്ന് മുൻ കാമുകൻ

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (11:49 IST)
വളരെ രഹസ്യമായാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായത് . തന്റെ ആരാധകനെയാണ് രാഖി വിവാഹം ചെയ്തത് .ഇപ്പോള്‍ രാഖി സാവന്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ കാമുകനായ ദീപക് കലാൽ. വിവാഹ വാഗ്ദാനം നല്‍കി രാഖി തന്റെ പക്കല്‍ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ദീപക് പറയുന്നത്. പണം തിരികെ തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
 
ഒന്നുമറിയാത്ത പോലെ മധുവിധു ആഘോഷിക്കുകയാണ് രാഖിയെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തിനുള്ളില്‍ പണം തിരികെ കിട്ടണമെന്നാണ് ദീപക് വച്ചിരിക്കുന്ന നിബന്ധന. ഭര്‍ത്താവിനൊപ്പം മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ രാഖി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ദീപികിനെ വിവാഹം കഴിക്കുകയാണെന്ന് രാഖി പറഞ്ഞിരുന്നു.
 
എന്നാല്‍ ദീപകിന് എന്തോ ഗുരുതര രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും പറഞ്ഞ് രാഖി വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീടാണ് തന്റെ വിവാഹം കഴിഞ്ഞുവെന്ന കാര്യവും താരം പങ്കുവെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article