ദിലീപ് നായകനാകുന്ന മേജർ രവി ചിത്രത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനായിട്ടാണ് ദിലീപ് എത്തുക. എന്നാൽ, അദ്ദേഹത്തിന്റെ പ്രണയജീവിതത്തിനാണ് പ്രാധാന്യം.
സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്റെ കഥാപാത്രം. കശ്മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നതെന്ന് മേജര്‍ രവി ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. കശ്മീരിൽ പ്രശ്‌നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നുവെന്നും ഇനി അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ എന്നും മേജർ രവി പറഞ്ഞു.