കൂളിങ് ഗ്ലാസ് വെച്ചൊരു മുഖം, സാക്ഷാൽ മമ്മൂക്ക! - സംവിധായകൻ ഫ്ലാറ്റായ നിമിഷം ഓർത്തെടുത്ത് രജിഷ

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (11:58 IST)
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നായികയാണ് രജിഷ വിജയൻ. എലിസബത്ത് എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി 2018ല്‍ ബ്രേക്ക് എടുത്തിരുന്നു. 
 
എന്നാൽ അതിന് ശേഷം വൻതിരിച്ചുവരവാണ് ജൂൺ എന്ന ചിത്രത്തിലൂടെ രജിഷ നടത്തിയിരിക്കുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ എന്ന പെൺകുട്ടിയുടെ കൗമാരം മുതൽ യൗവനം വരെയുള്ള ജീവിത കാലഘട്ടമാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ അവതരിപ്പിക്കുന്നത്.
 
ട്രെയിലർ കണ്ടശേഷം മമ്മൂട്ടിയുടെ അഭിനന്ദനം തനിക്ക് ഏറെ ആത്മവിശ്വാസം തന്നുവെന്ന് രജിഷ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഹൈദരാബാദിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. തിരിച്ച് വരവിലാണ് ടീം മമ്മൂട്ടിയെ കാണുന്നത്. 
 
‘വിമാനത്താവളത്തിൽ എത്തിയപ്പോൾ കൂളിങ് ഗ്ലാസ് വെച്ച് പരിചയമുള്ളൊരു മുഖം. സാക്ഷാൽ മമ്മൂക്ക. എല്ലാവരും മമ്മൂക്കയുടെ അടുത്തേക്ക് പോയി. ട്രെയിലർ കാണിച്ചു. കൊള്ളാമെന്ന് പറഞ്ഞ് സംവിധായകന് കൈകൊടുത്തു. അതോടെ അഹമ്മദ് ഫ്ലാറ്റ്.’- രജിഷ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article