എന്നാൽ, ഈ അക്കൗണ്ട് വ്യാജമാണെന്ന് മകള്‍ പാര്‍വതി ഷോണ്‍. ജഗതിയ്ക്ക് നിലവില്‍ ഫെയ്സ്ബുക്ക് അക്കൗണ്ടില്ലെന്നും ഇപ്പോള്‍ സജീവമായിട്ടുള്ള അക്കൗണ്ട് വ്യാജമാണെന്നും പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കണമെന്നും പാര്‍വതി കുറിപ്പില്‍ പറയുന്നു.
‘എല്ലാവര്ക്കും നമസ്കാരം, പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫെയ്സ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്.പപ്പക്ക് നിലവില്‍ ഫെയ്സ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ.’ പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.