രജനിക്ക് 'ബിഎംഡബ്ല്യു എക്‌സ് 7' സമ്മാനിച്ച് ജയിലര്‍ നിര്‍മ്മാതാവ്, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:18 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍' ഓഗസ്റ്റ് 10 ന് തിയേറ്ററുകളിലെത്തി. സിനിമയുടെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ലാഭവിഹിതത്തിന്റെ ഭാഗമായി 100 കോടിയുടെ ചെക്ക് താരത്തിന് കൈമാറി. ഒപ്പം താരത്തിന് ഒരു ആഡംബര കാറും സമ്മാനിച്ചു.
 
ബിഎംഡബ്ല്യു എക്‌സ് 7 ആണ് സൂപ്പര്‍സ്റ്റാറിന് സണ്‍ പിക്‌ചേഴ്‌സ് നിര്‍മാതാക്കള്‍ നല്‍കിയത്. രജനീകാന്തിനോട് ഇഷ്ടമുള്ള കാര്‍ തെരഞ്ഞെടുക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.ബിഎംഡബ്ല്യു എക്‌സ് 7 ആണ് രജനി ഇഷ്ടമായത്.BMW X7-ന്റെ താക്കോല്‍ നിര്‍മ്മാതാവ് കലാനിധി മാരന്‍ നടന് സമ്മാനിച്ചു.
ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റ്[Thalaivar 171] പൂര്‍ത്തിയാക്കിയ ശേഷം തങ്ങളുമായി ഒരു സിനിമ കൂടി ചെയ്യണമെന്ന് കലാനിധി മാരന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനോട് അഭ്യര്‍ത്ഥിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article