സുഹൃത്തിന്റെ മകളെ വേദനിപ്പിക്കാന്‍ രജനികാന്ത് ആഗ്രഹിച്ചില്ല,'ലാല്‍ സലാം'സിനിമയ്ക്ക് പിന്നില്‍ നടന്നത്, മനസ്സ് തുറന്ന് വിഷ്ണു വിശാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഫെബ്രുവരി 2024 (15:09 IST)
വിഷ്ണു വിശാല്‍ നായകനായ എത്തുന്ന 'ലാല്‍ സലാം'റിലീസിന് ദിവസങ്ങള്‍ മാത്രം. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിഷ്ണു രജനീകാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടുന്നുണ്ട്. 'ലാല്‍ സലാം' എന്ന ചിത്രത്തിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് വിഷ്ണു വിശാല്‍ പറയുകയാണ്.
 
 രജനികാന്തിന്റെ അടുത്ത സുഹൃത്തിന്റെ മകളാണ് വിഷ്ണു വിശാലിന്റെ മുന്‍ ഭാര്യ രജനി. അതിനാല്‍, തന്റെ സുഹൃത്തിന്റെ മകളെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ 'ലാല്‍ സലാം' എന്ന ചിത്രത്തില്‍ വിഷ്ണു വിശാലിനെ നായകനാക്കി ഐശ്വര്യ സിനിമ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍, രജനിയുടെ അഭിപ്രായം എന്താണെന്ന് അറിയുവാനായി രജനികാന്ത് അവരുമായി സംസാരിച്ചു.സിനിമയുടെ പ്രമോഷന്‍ വേളയില്‍ രജനികാന്ത് രജനിയോട് അഭിപ്രായം ചോദിച്ച സംഭവം വിഷ്ണു വിശാല്‍ തുറന്നു പറഞ്ഞിരുന്നു, അതുകൊണ്ടുതന്നെ രജനികാന്ത് ഒരു ശുദ്ധാത്മാവാണെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു.രജനികാന്തിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വിഷ്ണു വിശാല്‍ അഭിമാനിക്കുന്നു, പതിറ്റാണ്ടുകളായി ഒരു നടന്‍ സൂപ്പര്‍സ്റ്റാറാകാന്‍ കാരണം അദ്ദേഹത്തിന്റെ ദയയുള്ള സ്വഭാവമാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
 
ലാല്‍ സലാം ഫെബ്രുവരി 9 ന് റിലീസ് ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article