'അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല'; വീണ്ടും കുറിപ്പുമായി എലിസബത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഫെബ്രുവരി 2024 (12:10 IST)
ഭാര്യ എലിസബത്ത് തന്റെ കൂടെയില്ലെന്ന് ബാല അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അതിനു പിന്നാലെ എലിസബത്ത് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചത് വലിയ ചർച്ചയായിരുന്നു. നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്ന അർത്ഥം വരുന്ന കുറിപ്പാണ് പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ ജീവിതത്തിൽ സങ്കട കാലത്തിലൂടെയാണ് താൻ കടന്നുപോകുന്നത് എന്ന് വ്യക്തമാക്കുന്ന മറ്റൊരു കുറിപ്പുമായി എലിസബത്ത് എത്തി.
 
നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ എന്ന് ആരംഭിക്കുന്ന വരികളോടെയുള്ള ഒരു കുറിപ്പാട് ഫേസ്ബുക്കിൽ എലിസബത്ത് പങ്കുവെച്ചത്.ഹൃദയശുദ്ധിയുള്ളവർ സ്നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറുപ്പിന്റെ ബാക്കിയുള്ള ഭാഗം.
 
ഭർത്താവായ ബാലയുടെ രോഗാവസ്ഥയും തുടർന്നുണ്ടായ ചികിത്സയും ഒക്കെ എലിസബത്തിനെയും തളർത്തിയിരുന്നു. ആ സമയങ്ങളിൽ എലിസബത്ത് കടന്നുപോയ മാനസിക വിഷമതകൾ എത്രത്തോളമായിരിക്കുമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് പതിയെ പഴയ ജീവിതത്തിലേക്ക് എലിസബത്തിനും തിരിച്ചെത്തേണ്ടതുണ്ട്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍