നടൻ വിഷ്ണു വിശാലും സംവിധായകൻ അരുൺരാജ കാമരാജയും ഒന്നിക്കുന്നു. സിനിമയ്ക്ക് പേരിട്ടിട്ടില്ല. വരാനിരിക്കുന്നത് ഫാമിലി ആക്ഷൻ ഡ്രാമയാണെന്ന് സംവിധായകൻ വെളിപ്പെടുത്തി.വിഷ്ണുവുമായുള്ള അരുൺരാജയുടെ ആദ്യ സിനിമ കൂടിയാണിത്.
ഫെബ്രുവരി അവസാനത്തോടെ സിനിമയുടെ മുഴുവൻ ടീമിനെയും അണിയറക്കാർ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ പറഞ്ഞു. പ്രീ-പ്രൊഡക്ഷൻ പൂർത്തിയാക്കിയ ശേഷം ജൂണിലോ ജൂലൈയിലോ ചിത്രീകരണം ആരംഭിക്കും. തിരക്കഥയുടെ ജോലികൾ പൂർത്തിയായി.ALSO READ: 'ഫൈറ്റര്‍' 300 കോടി ക്ലബ്ബില്‍! കളക്ഷന്‍ റിപ്പോര്‍ട്ട്