4 ദിവസം 40 മില്യന്‍ കാഴ്ചക്കാര്‍, റെക്കോഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്റെ 'പുഷ്പ' ടീസര്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഏപ്രില്‍ 2021 (09:08 IST)
പഴയ റെക്കോര്‍ഡുകള്‍ കാലം തിരുത്തി കുറിക്കും. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന 'പുഷ്പ' യുടെ ടീസറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.4 ദിവസം 40 മില്യന്‍ കാഴ്ചക്കാരെ നേടി ടീസര്‍ മുന്നേറുകയാണ്. യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുകയാണ് അല്ലു അര്‍ജുന്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യ സൂചന. മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിലും സിനിമയിലുണ്ട്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത് എന്നാണ് വിവരം. 
 
ആഗസ്റ്റ് 13 നാണ് പുഷ്പ റിലീസ് ചെയ്യുന്നത്.ആര്യ', 'ആര്യ-2' എന്നീ അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുകുമാര്‍ ആണ് പുഷ്പയും സംവിധാനം ചെയ്യുന്നത്.തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.മൈത്രി മൂവി മേക്കേഴ്ഡ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article