ഡബിള്‍ റോളില്‍ അല്ലു അര്‍ജുന്‍ ? 'പുഷ്പ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

വെള്ളി, 9 ഏപ്രില്‍ 2021 (10:54 IST)
അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രമാണ് പുഷ്പ. പോലീസ് തിരയുന്ന ചന്ദന കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. പുഷ്പരാജ് എന്ന് ലോറി ഡ്രൈവര്‍ കാടുകളില്‍ നിന്ന് ചന്ദനം കടത്തുന്ന ആവേശകരമായ വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ സിനിമയിലെ തന്റെ ഒരു രൂപം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. 
 
സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനാകുന്നത്. മുടി നീട്ടി വളര്‍ത്തി സാധാരണ ലോറി ഡ്രൈവറുടെ വേഷത്തിലും പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന ചന്ദന കടത്തുകാരന്റെ രൂപവും മാത്രമാണ് ഇതിന് മുമ്പ് പുറത്തുവന്നിട്ടുള്ളത്. സ്‌റ്റൈലിഷ് ലുക്കിലുളള നടന്റെ രൂപം പുറത്തുവന്നതോടെ അല്ലുഅര്‍ജുന്‍ ചിത്രത്തില്‍ ഡബിള്‍ റോളിലെത്തുന്നു ഉണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു. നായകനായി രശ്മിക മന്ദാന വേഷമിടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍