‘പുകവലി എന്തൊരു അസഹയനീയം’, അന്ന് പ്രിയങ്ക പറഞ്ഞു, ഇന്ന് നിക്കിനൊപ്പം പുകവലിച്ച് താരം !

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (16:25 IST)
'പുകവലി എന്തൊരു അസഹയനീയമാണ്’, 2010ൽ പ്രിയങ്ക ചോപ്ര ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. എന്നാൽ അതേ പ്രിയങ്ക 9 വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് നിക് ജൊനാസിനൊപ്പം പരസ്യമായി ഇരുന്ന് പുകവലിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. 
 
തനിക്ക് ആസ്ത്മയുണ്ടെന്നും ആസ്ത്മയുണ്ടെന്നു കണ്ടെത്തുമ്പോള്‍ തനിക്ക് അഞ്ചുവയസ്സായിരുന്നുവെന്നും പ്രിയങ്ക പലയിടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. തന്റെ സ്വപ്‌നങ്ങളുടെ പിന്നാലെ പാഞ്ഞപ്പോൾ ആസ്ത്മ ഒരിക്കലും തടസമായിരുന്നില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. 
 
പുകവലിക്കെതിരെ പരസ്യമായി രൂക്ഷമായി പ്രതികരിച്ച താരം എന്തിനാണ് ഇങ്ങനെ അവസരവാദിയെ പോലെ പെരുമാറുന്നതെന്നും സൈബർ ലോകം ചോദിക്കുന്നു. കപടനാട്യക്കാരിയെന്നും പ്രിയങ്കക്കെതിരെ വിമര്‍ശനങ്ങളുണ്ട്. ഭര്‍ത്താവ് നിക്കിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം ഫ്‌ലോറിഡയിലെ മിയാമിയിൽ ജന്മദിനം ആഘോഷിച്ച സമയത്തെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article