ആടൈയുടെ ട്രെയിലര്‍/ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെക്കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. തനിക്ക് ചിത്രീകരണം സമയം സെറ്റില്‍ പതിനഞ്ച് ഭര്‍ത്താക്കന്മാരുണ്ടെന്ന് തോന്നിപ്പോയി എന്നായിരുന്നു നടി പറഞ്ഞത്. അർധനഗ്ന രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ സെറ്റിൽ 15 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
സിനിമയുടെ രണ്ടാം പകുതിയിലാണ് അര്‍ദ്ധ നഗ്ന രംഗങ്ങള്‍ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു. നല്ല ബോള്‍ഡായി നിന്ന് സിനിമ ചെയ്യാമെന്ന് വിചാരിച്ചാലും അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയമാണ് ടെന്‍ഷന്‍ കൂടുക. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മുന്‍പായി സംവിധായകനോട് ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരെക്കുറിച്ചും എല്ലാ സേഫ് അല്ലെയേന്നും തിരക്കിയിരുന്നു. എല്ലാം ഒകെ ആയ ശേഷമാണ് കാരവാനില്‍ നിന്ന് ഇറങ്ങി സെറ്റിലേക്ക് വന്നത്.