സോഷ്യൽ മീഡിയായിൽ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കമന്റായി 'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ലീസ് എന്ന് ചോദിക്കേണ്ട താമസം, ഗ്ലാസ് അതാ ആരാധകന്റെ കൈയ്യിൽ.
വീട്ടിലെ മേൽവിലാസം ഡയറക്റ്റ് മെസ്സേജ് ആയി അയക്കാൻ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. വൈഷ്ണവ് എന്ന പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ആ ചോദ്യം വന്നത്. ശേഷം ആ ആരാധകൻ കൂളിംഗ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകർ കണ്ടത്.