അഡാറ് ലവിലെ ഒരു പാട്ട് സീന്‍ കൊണ്ട് തന്നെ ഹിറ്റായി മാറിയവരാണ് പ്രിയ വാര്യരും റോഷന്‍ അബ്ദുള്‍ ഗഫൂറും. ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്. മിക്ക പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നതും.
റോഷന്റെ പിറന്നാൾ ആളിന്ന്. റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാണ്.
‘എനിക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിക്ക് ജന്മദിനാംശകള്‍. ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല. കാരണം എല്ലാം നിനക്ക് അറിയാമല്ലോ. സര്‍വ ഐശ്വരങ്ങളും ഉണ്ടാകട്ടെ’ എന്നു പ്രിയ സോഷ്യല്‍ മീഡിയയിലെഴുതി.’