'ഡെയര്‍ഡെവിള്‍ ഭാസ്‌കരനായി അച്ഛന്‍', സുകുമാരന്റെ ഓര്‍മ്മകളില്‍ പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 17 ഫെബ്രുവരി 2021 (15:28 IST)
സിനിമയിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ സജീവമാണ് പൃഥ്വിരാജ് സുകുമാരന്‍. ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം തന്റെ അച്ഛന്റെ ഓര്‍മ്മകളിലാണ് ഇപ്പോള്‍. സുകുമാരന്‍ അഭിനയിച്ച 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചിത്രത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ നടന്‍ ഷെയര്‍ ചെയ്തു. 'ഡെയര്‍ഡെവിള്‍ ഭാസ്‌കരനായി അച്ഛന്‍. ഈ ചിത്രം അയച്ചതിന് നന്ദി അഞ്ജലി മേനോന്‍'-പൃഥ്വിരാജ് കുറിച്ചു.
 
സുകുമാരന്റെ ഓര്‍മ്മ ചിത്രങ്ങള്‍ ഇടയ്ക്കിടെ നടന്‍ പങ്കുവയ്ക്കാറുണ്ട്. എല്ലാ ആണ്മക്കളെയും പോലെ ഞാനും എന്റെ അച്ഛനെയാണ് ആരാധിക്കുന്നതെന്ന് പൃഥ്വിരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ സുകുമാരനെ നഷ്ടപ്പെട്ട വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ പൃഥ്വിരാജ് അച്ഛന്റെ ഓരോ ചിത്രങ്ങളും പൃഥ്വിരാജിന് പ്രിയപ്പെട്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article