'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് ടീം വീണ്ടും ഒന്നിക്കുകയാണ്.പൃഥ്വിരാജിന്റെ 'തീര്‍പ്പ്' ഷൂട്ടിംഗ് ഫെബ്രുവരി 20ന് ആരംഭിക്കും.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഫെബ്രുവരി 19 ന് പൂജ നടക്കുമെങ്കിലും പൃഥ്വിരാജ് ചിത്രീകരണ സംഘത്തിനൊപ്പം ചേരുന്നത് വൈകും. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ നടന്‍ സിനിമയില്‍ ജോയിന്‍ ചെയ്യും.ആദ്യ ഷെഡ്യൂളില്‍ സിദ്ദിഖ്,മാമുക്കോയ,ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളുടെ രംഗങ്ങള്‍ ആയിരിക്കും എടുക്കുക.
സൈജു കുറുപ്പ്, വിജയ് ബാബു, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.'വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!'എന്നാല്‍ ക്യാപ്ഷന്‍ ഓടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.