ധനുഷ് മുതല്‍ പ്രസന്നവരെ; നിരവധി പ്രത്യേകതകളുമായി ‘ബ്രദേഴ്‌സ് ഡേ’ എത്തുന്നു

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (16:39 IST)
സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ ഓണം റിലീസായി തിയേറ്ററുകളിലെത്തും. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബർ ആറിന് തിയേറ്ററിലെത്തും. ഹാസ്യത്തിന് പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ, പ്രയാഗ മാർട്ടിൻ എന്നിവരാണ് നായികമാർ. വിജയ രാഘവന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍, സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തിൽ  പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നിരവധി പ്രത്യേകതകള്‍ ബ്രദേഴ്‌സ് ഡേയ്‌ക്ക് ഉണ്ട്. തെന്നിന്ത്യന്‍ താരം പ്രസന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്. തമിഴ് സൂപ്പർ താരം ധനുഷും ബ്രദേഴ്‌സ് ഡേയുടെ ഭാഗമാണ്. ധനുഷ് ആദ്യമായി  മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗാനം എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article