ഒരു സ്കൂൾ ടീച്ചർക്ക് പൃഥ്വിരാജ് കൊടുത്ത പണിയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമാകുന്നത്. പൃഥ്വിയുടെ പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ലൊക്കേഷനിലായിരുന്നു രസകരമായ സംഭവം ഉണ്ടായത്. സിനിമയുടെ ചിത്രീകരണം ഒരു സ്കൂളിലായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന ദിവസം തന്നെയായിരുന്നു സ്കൂളിലെ ആർട്ട്സ് ഡേയും. പൃഥ്വിയാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.
പ്രിഥ്വി ഒരു എഞ്ചിനിയറിംഗ് ബിരുദധാരിയാണ് എന്നുപറഞ്ഞാണ് കുട്ടികളോട് സംസാരിക്കുന്നതിനായി പ്രധാന അധ്യാപിക താരത്തെ ക്ഷണിച്ചത്. എന്നാൽ മൈക്കിനു മുന്നിലെത്തിയ പൃഥ്വി കുട്ടികളോട് ആദ്യം പറഞ്ഞത് നിങ്ങളുടെ ടീച്ചർ കള്ളം പറയുകയാണ് എന്നായിരുന്നു. 'നിങ്ങളുടെ ടീച്ചർ നുണപറയുകയാണ്. ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.