കാഴ്ചയിൽ ഒരു ചെറു എസ്‌യുവി തന്നെ; മാരുതി സുസൂക്കിയുടെ എക്സ്‌എൽ 6 എത്തി, വില 9.79 ലക്ഷം മുതൽ

ബുധന്‍, 21 ഓഗസ്റ്റ് 2019 (14:43 IST)
പ്രീമിയം എംയുവി എക്സ്‌എൽ6നെ മാരുതി സുസൂക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൽഫ, സീറ്റ എന്നീ രണ്ട് വകഭേതങ്ങളിലായാണ് വാഹനം വപണിയിൽ എത്തിയിരിക്കുന്നത്. 9.79 ലക്ഷം രൂപയണ് വാഹനത്തിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. 11.46 ലക്ഷം രൂപയാണ് ഉയർന്ന ഓട്ടോമാറ്റിക് വേരിയന്റിന് വില വരുന്നത്.
 
സിറ്റ മനുവൽ ട്രാൻസ്മിഷൻ പതിപ്പിനാണ് 9.79 ലക്ഷം രൂപ. സിറ്റയുടെ തന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിന് 10.89 ലക്ഷം രൂപ വില വരും. ആൽഫയുടെ മാനുവൽ പതിപ്പിന് 10.36 ലക്ഷം രൂപയും, ഓട്ടോമാറ്റിക് പതിപിന് 11.46 ലക്ഷവുമാണ് വില. മാരുതി സുസൂക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയാണ് വാഹനം വിൽപ്പനക്കെത്തുക.  എക്സ്‌എൽ6നായുള്ള ബുക്കിങ് മാരുതി സുസൂക്കി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.  
 
മൂന്ന് നിരകളിലായി ആറു‌പേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണ് എക്സ്എൽ6 സ്പോട്ടി ഗ്രില്ലുകളും, ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടിയ ഹെഡ്‌ലാമ്പുകളും. ഉയർന്ന ബോണറ്റും വാഹനത്തിന് ഒരു എസ്‌യുവിയുടെ ലുക്ക് തന്നെ നൽകുന്നുണ്ട്. പ്രീമിയം ലുക്ക് നൽകുന്നതിനായി ഓൾ ബ്ലാക്ക് ഇന്റീരിയറാണ് വാഹനത്തിന് നാൽകിയിരിക്കുന്നത്. പുതിയ സ്മാർട്ട്‌ പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സിസ്റ്റവും  എടുത്തുപറയേണ്ട സവിശേഷതയാണ്.
 
77 കിലോവാട്ട് പവറും. 138 എൻഎം ടോർക്കും പരാമാവധി സൃഷ്ടിക്കാൻ സാധിക്കുന്ന 1.5 ലിറ്റർ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലാണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. മനുവൽ വകഭേതത്തിന് 19.01 കിലോമീറ്ററും. ഓട്ടോമാറ്റിക് വേരിയന്റിന് 17.99 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത . 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍