'ഇക്കാലത്ത് വളരെ ചുരുക്കം നിമാതാക്കളിൽനിന്നും മാത്രമാണ് മുഴുവൻ പ്രതിഫലവും ലഭിക്കുന്നത്. പലരും പണം മുഴുവനും നൽകതെ എന്നെ കബളിപ്പിച്ചിട്ടുണ്ട്' എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ. ഇതിനെതിരെ തമിഴ് നിർമ്മാതാവായ അഴകപ്പൻ രംഗത്ത് വന്നു. തമിഴ് സിനിമ നിർമ്മാതാക്കളെയെല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്ഥാവനയാണ് ധനുഷിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് അഴകപ്പൻ പറഞ്ഞതോടെയാണ് ഇത് വലിയ ചർച്ചയായത്.
കോടികളാണ് സൂപ്പർ തരങ്ങൾ വാങ്ങുന്ന പ്രതിഫലം. 60 മുതൽ 70 കോടി വരെയാണ് രജാനികാന്ത് വാങ്ങുന്നത്. ഇത്തരം സിനികൾ പരാജയപ്പെട്ടാൽ. അത് ഒരു നിർമ്മാവാവിന്റെ അവസാനമാണ്. എന്തുകൊണ്ട് ധനുഷ് ഇത് കാണുന്നില്ല എന്ന് അഴകപ്പൻ ചോദ്യം ഉന്നയിച്ചു. ധനുഷുമായി ഇകാര്യത്തിൽ ഒരു സംവാദത്തിന് തയ്യാറാണെന്നും അഴകപ്പൻ പറഞ്ഞു. സംഭവം വിവാദമായതോടെ ധനുഷിന് പിന്തുണയുമായി അരാധകർ രംഗത്തെത്തി ഐ സ്റ്റാൻഡ് വിത്ത് ധനുഷ് എന്ന ഹഷ്ടാഗ് ഇപ്പോൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.